Friday, September 25, 2026

ഭാര്യ ഒളിച്ചോടി പോയി; ഭര്‍ത്താവ് 4 വയസ്സുള്ള മകനെ വിഷം നല്‍കി കൊന്നു

ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി പോയി. തുടർന്നുണ്ടായ ദേഷ്യത്തിൽ മകനെ ഭർത്താവ് വിഷം കൊടുത്തു കൊന്നു. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലാണ് സംഭവം. മകനെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. രാജേഷ് മിത്തല്‍ (36) എന്നയാളാണ് മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജേഷ് മിത്തലും ഭാര്യ പായലും തമ്മില്‍ വീട്ടില്‍ സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രദേശത്തുള്ള മോനു എന്നയാളുമായി പായല്‍ നാടുവിട്ടത്. ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയതോടെ പ്രകോപിതനായാണ് ഇയാള്‍ മകനെ കൊന്നത്.

പത്തും നാലും വയസ്സുള്ള രണ്ട് ആണ്‍ കുട്ടികളാണ് ഇവര്‍ക്കുള്ളത്. ഇതില്‍ രണ്ടാമത്തെ മകന്‍ ഭരത്തിനെ ഭക്ഷണത്തില്‍ വിഷം നല്‍കിയത്. ശേഷം ഇതേ ഭക്ഷണം ഇയാളും കഴിക്കുകയായിരുന്നു. ഈ സമയം മൂത്ത മകന്‍ മോഹിത് അടുത്തുള്ള കടയില്‍ പോയിരിക്കുകയായിരുന്നു. കടയില്‍ നിന്നും തിരിച്ചെത്തി മോഹിത്താണ് അച്ഛനേയും സഹോദരനേയും അബോധാവസ്ഥയില്‍ കാണുന്നത്. തുടര്‍ന്ന് ബഹളം വെച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഭരത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. രാജേഷ് മിത്തലിന്റെ നില ഗുരതരമായി തുടരുകയായിരുന്നു.

രാജേഷിനെതിരെ കൊലപാതകം, ആത്മഹത്യാശ്രമം എന്നീ കേസുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. അതേമസയം, ഭരത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles