Thursday, January 8, 2026

ആലപ്പുഴ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം : ആളപായമില്ല

ആലപ്പുഴ : ആലപ്പുഴ നഗരത്തിലെ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം. മൂന്ന് അഗ്‌നിശമന സേനാ യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വ്യാപാര സ്ഥാപനത്തിന്റെ പിന്‍ഭാഗത്തുള്ള ഗോഡൗണ്‍ ഭാഗത്തുനിന്നാണ് തീ ഉയര്‍ന്നത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Related Articles

Latest Articles