Wednesday, September 23, 2026

തൃശ്ശൂരിൽ ഫയർ ഫോഴ്‌സ് ട്രെയിനി ആത്മഹത്യ ചെയ്ത നിലയിൽ; പിന്നിൽ ദുരൂഹത

തൃശ്ശൂർ: തൃശ്ശൂരിൽ ഫയർ ഫോഴ്‌സ് ട്രെയിനി ആത്മഹത്യ ചെയ്ത നിലയിൽ. സ്റ്റേഷൻ ഓഫീസർ ട്രെയിനിയായ മലപ്പുറം വാഴക്കാട് സ്വദേശി രഞ്ജിത്തിനെയാണ് ഫയർ ഫോഴ്സ് അക്കാദമിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
രാത്രി ഹോസ്റ്റൽ ബ്ലോക്കിലെ മൂന്നാം നിലയിലാണ് രഞ്ജിത്തിനെ ആത്മഹത്യ ചെയ്ത നിലയിൽ സഹപ്രവർത്തകർ കണ്ടെത്തിയത്.

അതേസമയം രഞ്ജിത്തിന് മാനസിക സമർദ്ദമുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. 31-ാമത് ബാച്ച് ഫയർമാനായ രഞ്ജിത്ത് നിലവിൽ സ്റ്റേഷൻ ട്രെയിനി ഓഫീസറാണ്.
നാഗ്പൂരിലെ ഫയർഫോഴ്‌സ് അക്കാഡമിയിൽ ഫയർ ഓഫീസർ ട്രെയിനിയായി കഴിഞ്ഞ 10 ാം തീയതിയാണ് രഞ്ജിത്തിന് പ്രവേശനം ലഭിച്ചത്. കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾക്കായി തൃശ്ശൂർ ഫയർഫോഴ്‌സ് അക്കാഡമിയിൽ എത്തിയതായിരുന്നു. എന്നാൽ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം പൂർണ്ണമായും വ്യക്തമല്ല . സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles