Saturday, May 18, 2024
spot_img

കശ്മീരിലെ ഭീകര സംഘടനകള്‍ക്ക് പാക്കിസ്ഥാന്‍ വന്‍ തോതില്‍ ചൈനീസ് യുദ്ധോപകരണങ്ങള്‍ നല്‍കുന്നതായി റിപ്പോര്‍ട്ട്

ശ്രീനഗര്‍: കശ്മീരിലെ ഭീകര സംഘടനകള്‍ക്ക് പാക്കിസ്ഥാന്‍ വന്‍ തോതില്‍ ചൈനീസ് നിര്‍മിത ഗ്രനേഡുകളും യുദ്ധോപകരണങ്ങളും വിതരണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ പാക്കിസ്ഥാന്‍ വിതരണം ചെയ്ത 70 ചൈനീസ് ഗ്രനേഡുകള്‍ കശ്മീരില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതായി ദേശീയ മാധ്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളെ പോലും തകര്‍ക്കാന്‍ ശേഷിയുള്ള എപിഐകളാണ് ഭീകരവാദ സംഘങ്ങളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്.കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പു കള്‍ക്ക് നേരെ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പന്ത്രണ്ടിലേറെ തവണയാണ് വിവിധ തീവ്രവാദ സംഘങ്ങള്‍ ഗ്രനേഡ് ആക്രമണം നടത്തിയത്.

ഇതില്‍ മാരക പ്രഹരശേഷിയുള്ള തോക്കുകളും ഷെല്ലുകളും മൈല്‍ഡ് സ്റ്റീല്‍ കോര്‍ എപിഐയും ഹാര്‍ഡ് സ്റ്റീല്‍ കോര്‍ എപിഐയും ഉള്‍പ്പെടുന്നു.മാര്‍ച്ച്‌ 7 ന് ജമ്മുവിലെ ബസ് സ്റ്റാന്‍ഡിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. 32 പേര്‍ക്ക് പരിക്കേറ്റിരുന്നു.

Related Articles

Latest Articles