Saturday, April 20, 2024
spot_img

ജ​മ്മു​കശ്മീരി​ലെ സൈ​നി​ക ക്യാമ്പി​ന് നേ​രെ വീണ്ടും ഭീ​ക​രാ​ക്ര​മ​ണം; ഭീ​ക​ര​ര്‍​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ ശക്തമാക്കി സൈന്യം

ദില്ലി : ജ​മ്മു​കശ്മീരി​ലെ ഷോ​പ്പി​യാ​നി​ലെ സൈ​നി​ക ക്യാമ്പി​ന് നേ​രെ ഭീ​ക​രാ​ക്ര​മ​ണം. ഷോ​പ്പി​യാ​നി​ലെ ദ​ച്ചോ​വി​ലെ 44 രാ​ഷ്ട്രീ​യ റൈ​ഫി​ള്‍​സ് ക്യാ​മ്പിന് നേ​രെ​യാ​ണ് ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ത്ത​ത്. പോ​ലീ​സും സൈ​ന്യ​വും ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ച്ചു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സൈ​നി​ക ക്യാ​മ്പി​ന് നേരെ വെടിവയ്പുണ്ടായത്. ഇ​തേ​ത്തു​ട​ര്‍​ന്നു നാ​ഗ്ബാ​ല്‍ ഗ്രാ​മ​ത്തി​ലെ ഇ​മാം​സാ​ഹി​ബ് പ്ര​ദേ​ശം സൈ​ന്യം വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഭീ​ക​ര​ര്‍​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ലും സൈ​ന്യം ന​ട​ത്തു​ന്നു​ണ്ട്. ശ​നി​യാ​ഴ്ച രാ​വി​ലെ പാ​ക് സൈ​ന്യം ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

Related Articles

Latest Articles