Wednesday, April 24, 2024
spot_img

പാകിസ്ഥാനില്‍ നിന്ന് തനിക്കു നേരിടേണ്ടി വന്നത് മാനസികമായ പീഡനം; അഭിനന്ദന്‍ വര്‍ധമാന്‍

ദില്ലി : പാകിസ്ഥാനില്‍ നിന്ന് തനിക്കു നേരിടേണ്ടി വന്നത് മാനസികമായ പീഡനമെന്ന് വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍. ശാരീരികമായ ആക്രമണങ്ങള്‍ പാക്കിസ്ഥാനികളില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും അഭിനന്ദന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ദില്ലിയില്‍ ആശുപത്രിയില്‍ കഴിയുന്ന അഭിനന്ദന്‍ വര്‍ധമാനെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ സന്ദര്‍ശിച്ചു.

കനത്ത സുരക്ഷയില്‍ ദില്ലിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അഭിനന്ദന്‍ ഇപ്പോള്‍. അഭിനന്ദനെയോര്‍ത്ത് മുഴുവന്‍ രാജ്യവും അഭിമാനിക്കുന്നുവെന്ന് കൂടിക്കാഴ്ചയില്‍ പ്രതിരോധമന്ത്രി പറഞ്ഞതായാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് രാവിലെ അഭിനന്ദന്‍ വ്യോമസേനാ മേധാവി ബിഎസ് ധനോവയെ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിനന്ദനെ അഭിനന്ദിച്ചിരുന്നു.

Related Articles

Latest Articles