കൊല്ലം : കടയ്ക്കല്‍ ചിതറയില്‍ സി.പി.എം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ ചിതറ പഞ്ചായത്തില്‍ സി.പി.എം നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

ചിതറ മഹാദേവര്‍കുന്ന് സ്വദേശി എ.എം.ബഷീര്‍ (70) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പ്രതി ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയ ബഷീറിനെ പ്രതി ഷാജഹാന്‍ കുത്തിക്കൊലപ്പെടുത്തുകയയിരുന്നു.

കുത്തേറ്റ് വീണ ബഷീറിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സിപിഐഎം ബ്രാഞ്ച് കമ്മിറ്റിയംഗമാണ് ബഷീര്‍. മദ്യലഹരിയിലായിരുന്ന പ്രതി ഷാജഹാനെ നാട്ടുകാര്‍ സമീപത്ത് നിന്ന് തന്നെ പിടികൂടി പോലീസിന് കൈമാറി.