Sunday, December 28, 2025

ഭട്ടിണ്ട സൈനിക കേന്ദ്രത്തിൽ വെടിവയ്പ്പ്; നാല് സൈനികർക്ക് വീരമൃത്യു; ഭീകരാക്രമണമല്ലെന്ന് പോലീസ്

അമൃത്സർ: പഞ്ചാബിലെ ഭട്ടിണ്ട സൈനിക കേന്ദ്രത്തിൽ വെടിവയ്പ്പ്. നാല് സൈനികർ വീരമൃത്യു വരിച്ചു. ഇന്ന് പുലർച്ചെ 04:45 നാണ് വെടിവയ്‌പ്പുണ്ടായത്. സൈനിക കേന്ദ്രത്തിലെ ഓഫീസേഴ്‌സ് ക്യാന്റീനിലാണ് സംഘർഷമുണ്ടായത്. ഭീകരാക്രമണമല്ലെന്ന് പഞ്ചാബ് പോലീസിന്റെ പ്രസ്താവന വന്നിട്ടുണ്ട്. രണ്ട് അജ്ഞാതർ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്പ് നടത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സൈനിക കേന്ദ്രത്തിന്റെ സുരക്ഷ വർധിപ്പിച്ച് തിരച്ചിൽ ശക്തമാക്കിയതായി സൈനിക കേന്ദ്രങ്ങൾ അറിയിച്ചിട്ടുണ്ട്.

പടിഞ്ഞാറൻ മേഖലയിലെ ഏറ്റവും വലിയ സൈനിക കേന്ദ്രമാണ് ബിട്ടിണ്ട. സേനാംഗങ്ങൾ തമ്മിലുള്ള വെടിവയ്‌പ്പാണെന്ന് സംശയമുണ്ട്. പാക് അതിർത്തിയോട് ചേർന്നുള്ള സൈനിക കേന്ദ്രം കൂടിയാണ് ഭിട്ടിൻഡ. സൈനിക കേന്ദ്രത്തിന് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.
.

Related Articles

Latest Articles