Tuesday, May 14, 2024
spot_img

രാത്രി പത്ത്മണി കഴിഞ്ഞാൽ സ്ത്രീകൾ ആവശ്യപ്പെടുന്നയിടത്ത് ബസുകൾ നിർത്തണം;സുപ്രധാന ഉത്തരവിറക്കി ഗതാഗത വകുപ്പ്

തിരുവനന്തപുരം:രാത്രി പത്ത്മണി കഴിഞ്ഞാൽ സ്ത്രീകൾ ആവശ്യപ്പെടുന്നയിടത്ത് ബസുകൾ നിർത്തണമെന്ന സുപ്രധാന ഉത്തരവുമായി ഗതാഗതവകുപ്പ്.രാത്രി 10 മുതല്‍ രാവിലെ 6 വരെ അവര്‍ ആവശ്യപ്പെടുന്നിടത്ത് കെഎസ്ആര്‍ടിസി ബസ് നിര്‍ത്തിക്കൊടുക്കണമെന്നാണ് ഗതാഗതവകുപ്പിന്റെ ഉത്തരവ്.’മിന്നല്‍’ ബസുകള്‍ ഒഴികെ എല്ലാ സൂപ്പര്‍ ക്ലാസ് ബസുകളും ഈ ഉത്തരവ് ബാധകമാണ്.

മിന്നല്‍ ഒഴികെ എല്ലാ സര്‍വീസുകളും രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തിക്കൊടുക്കണമെന്ന് 2022 ജനുവരിയില്‍ കെഎസ്ആര്‍ടിസി എംഡി കര്‍ശനനിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പിന്നീടും രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ ആവശ്യപ്പെട്ടാലും സ്റ്റോപ്പില്‍ മാത്രമേ ഇറക്കൂ എന്നു കണ്ടക്ടര്‍ നിര്‍ബന്ധം പിടിക്കുകയും സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറക്കിവിടുകയും ചെയ്യുന്നുവെന്ന പരാതികള്‍ വരുന്നതിനാലാണ് പ്രത്യേക ഉത്തരവിറക്കാന്‍ മന്ത്രി ആന്റണി രാജു നിര്‍ദ്ദേശിച്ചത്.

Related Articles

Latest Articles