Tuesday, May 14, 2024
spot_img

കളക്ടറേറ്റ് വളപ്പിലും കോടതി സമുച്ചയത്തിലും ഫസ്റ്റ് എയ്ഡ് സംവിധാനം വേണം;ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്:കളക്ടറേറ്റ് വളപ്പിലും കോടതി സമുച്ചയത്തിലും മെഡിക്കൽ ഫസ്റ്റ് എയ്ഡ് സംവിധാനം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.വയോധികരും നിരാലംബരും പോലുള്ള നിരവധിപേർ ദിനംപ്രതിയെത്തുന്ന കളക്ടറേറ്റിലും കോടതി സമുച്ചയത്തിലും മെഡിക്കൽ ഫസ്റ്റ് എയ്ഡ്സ സൗകര്യം സ്ഥാപിച്ചാൽ നിരവധിയാളുകളുടെ ജീവൻ രക്ഷിക്കാനാകുമെന്ന് കമ്മീഷൻ ഇടക്കാല ഉത്തരവിൽ പറഞ്ഞു.

കോഴിക്കോട് ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും ഇക്കാര്യം പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഡിസംബർ 29 ന് കേസ് പരിഗണിക്കും. കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കളക്ടറേറ്റിൽ കൂടിക്കാഴ്ചക്കെത്തിയ ആൾ കുഴഞ്ഞുവീണ് ആശുപത്രിയിൽ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഉത്തരവ്.

Related Articles

Latest Articles