Saturday, May 4, 2024
spot_img

യുറോപ്പിലേ ജീവനക്കാർക്ക് യുണിയൻ രൂപീകരിക്കാൻ അനുമതി നൽകി വിപ്രോ;ഇങ്ങനെ അനുമതി നൽകുന്ന ആദ്യ ഇന്ത്യൻ ഐടി സ്ഥാപനമെന്ന റെക്കോർഡ് വിപ്രോയ്ക്ക് സ്വന്തം

മുംബൈ: യുറോപ്പിലേ ജീവനക്കാർക്ക് യുണിയൻ രൂപീകരിക്കാൻ അനുമതി നൽകിയിരിക്കുകയാണ് ഐടി സ്ഥാപനമായ വിപ്രോ. ഇങ്ങനെ അനുമതി നൽകുന്ന ആദ്യ ഇന്ത്യൻ ഐടി സ്ഥാപനമെന്ന റെക്കോർഡും വിപ്രോയ്ക്ക് സ്വന്തമായിരിക്കുകയാണ്.13 രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാർ വിപ്രോയ്ക്കുണ്ട്.യൂറോപ്പിൽ വിവിധ വിഭാഗങ്ങളിലായി കമ്പനിക്ക് 30,000-ത്തിലധികം ജീവനക്കാരുണ്ട്. എല്ലാ രാജ്യങ്ങളിലെയും ജീവനക്കാരുടെ പ്രതിനിധികളുമായി സമഗ്രവും സുസ്ഥിരവുമായ ഒരു പ്രവർത്തന ബന്ധം കെട്ടിപ്പടുക്കുക, അന്തർദേശീയ താൽപ്പര്യമുള്ള കാര്യങ്ങളിൽ പങ്കുവയ്ക്കുകയും ചർച്ച ചെയ്യുകയും ജനങ്ങളുടെ ശബ്ദം രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് യൂറോപ്യൻ വർക്ക്സ് കൗൺസിലിന്റെ പ്രധാന ലക്ഷ്യം എന്ന് വിപ്രോ വ്യക്തമാക്കുന്നു.

യൂറോപ്യൻ വർക്ക്സ് കൗൺസിൽ ബോഡിയുടെ ആദ്യ യോഗം 2024 ൽ നടക്കും. യോഗത്തിൽ യൂറോപ്യൻ വർക്ക്സ് കൗൺസിൽ അതിന്റെ ചെയർമാനെയും സെലക്ട് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുക്കുമെന്നും റിപ്പോർട്ട് പറയുന്നു. കൂടാതെ, ബിസിനസിന്റെ പുരോഗതിയെക്കുറിച്ച് വിപ്രോ ജീവനക്കാരുമായി ചർച്ച നടത്തുകയും ചെയ്യും. യൂറോപ്പിലെ കാര്യക്ഷമതയില്ലായ്മ പരിഹരിക്കുന്നതിനായി സെപ്തംബറിൽ വിപ്രോയ്ക്ക് 136 കോടി രൂപ നവീകരണത്തിനായി മാറ്റിവെച്ചിരുന്നു

Related Articles

Latest Articles