adhipurush-movie
അയോദ്ധ്യ: പ്രഭാസും സെയ്ഫ് അലി ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ആദിപുരുഷ്’ വലിയ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ്. ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് അയോദ്ധ്യയില്‍ റിലീസ് ചെയ്യും. ലോഞ്ചിംഗിനായി ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം അയോദ്ധ്യയില്‍ എത്തും.
ആദിപുരുഷിന്റെ ടീസറിന്റെ ദൈര്‍ഘ്യം 1.50 മിനിട്ടായിരിക്കുമെന്നാണ് വിവരം. അടുത്തിടെ ചിത്രത്തിന്റെ പോസ്റ്റര്‍ നടന്‍ പ്രഭാസ് പങ്കുവെച്ചിരുന്നു. മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലുള്ള പോസ്റ്ററാണ് പുറത്തുവന്നത്. മുട്ടുകുത്തി, അമ്പും വില്ലുമേന്തി ആകാശം നോക്കി നില്‍ക്കുന്ന പ്രഭാസിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.
ഒക്ടോബര്‍ 2ന് അയോദ്ധ്യയിലെ സരയു നദിയുടെ തീരത്ത് രാത്രി 7.11ന് ആദിപുരുഷിന്റെ പോസ്റ്റര്‍ പങ്കുവെയ്ക്കുമെന്നും ഈ യാത്രയില്‍ എല്ലാവരും ഒപ്പം ഉണ്ടാകണമെന്നും പ്രഭാസ് അറിയിച്ചിരുന്നു. പ്രഭാസിനും സെയ്ഫ് അലി ഖാനും പുറമെ ക്രിതി സനോണ്‍, സണ്ണി സിംഗ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 2023 ജനുവരി 12നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.
രാമായണത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘ആദിപുരുഷ്’. ചിത്രത്തില്‍ ശ്രീരാമനായാണ് പ്രഭാസ് എത്തുക. രാവണനായാണ് സെയ്ഫ് അലി ഖാന്‍ വേഷമിടുന്നത്. ജാനകിയായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയെന്ന വിവരവും അടുത്തിടെ പുറത്തുവന്നിരുന്നു.
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…
ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…