Wednesday, May 22, 2024
spot_img

ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; 91 മണ്ഡലങ്ങള്‍ വിധിയെഴുതും

ദില്ലി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ ഇന്ന് 91 മണ്ഡലങ്ങള്‍ വിധിയെഴുതും. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍ പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, പശ്ചിമ ഉത്തര്‍പ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.

നാല് ഘട്ടങ്ങളിലായാണ് ഒഡീഷ തിരഞ്ഞെടുപ്പ്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു, കേന്ദ്രമന്ത്രിയും കരസേന മുന്‍ മേധാവിയുമായ വി.കെ സിങ് തുടങ്ങി ഒട്ടേറെ പ്രമുഖരാണ് ലോക്സഭയിലേക്ക് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്.

അസമിലും ഒഡീഷയിലും നാലു സീറ്റുകള്‍ വീതവും ഇന്ന് വിധിയെഴുതും. മഹാരാഷ്ട്രയില്‍ നിതിന്‍ ഗഡ്കരിയുടെ നാഗ്പൂര്‍ ഉള്‍പ്പടെ ഏഴു മണ്ഡലങ്ങളിലും പശ്ചിമബംഗാളിലും രണ്ട് മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. ബിഹാറിലെ അഞ്ചും ലക്ഷദ്വീപിലെ ഒരു മണ്ഡലവും കൂടി ചേരുമ്പോള്‍ ആകെ 91 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്.

Related Articles

Latest Articles