Thursday, January 8, 2026

റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഈ മാസം തന്നെ ഇന്ത്യയ്ക്ക് കൈമാറും: ചിത്രം പുറത്ത്

ദില്ലി: ഫ്രാൻസിൽ നിന്ന് വാങ്ങുന്ന അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങൾ ഈ മാസം തന്നെ ഇന്ത്യക്ക് കൈമാറുമെന്ന് റിപ്പോർട്ട്. ഇതോടെ ഏഷ്യയിലെ ഏറ്റവും മികച്ച അത്യാധുനിക പോർവിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഈ മാസം തന്നെ വിമാനങ്ങൾ ചൈന, പാക്കിസ്ഥാൻ അതിർത്തിയിലെ തർക്കമേഖലകളിൽ വിന്യസിച്ചേക്കുമെന്നാണ് ദേശീയമാധ്യമങ്ങള് റിപ്പോർട്ട് ചെയ്യുന്നത്.

മിസൈലുകളും ആണവ പോർമുനകളും വഹിക്കാനാവുംവിധം രൂപകൽപന ചെയ്ത 36 റഫാൽ യുദ്ധവിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണ്.

ഇതിനിടെ ഇന്ത്യക്ക് വേണ്ടി നിർമിച്ച റഫാൽ പോർവിമാനങ്ങളുടെ ആദ്യ ചിത്രങ്ങൾ പുറത്തുവന്നു. ഫ്രഞ്ച് ഫോട്ടോഗ്രാഫർ സെഡ്രിക് ഗ്വെർ ആണ് ഇന്ത്യൻ വ്യോമസേനയ്ക്ക് (ഐ‌എ‌എഫ്) വേണ്ടി നിർമിച്ച റഫാൽ യുദ്ധവിമാനത്തിന്റെ അതിശയകരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Related Articles

Latest Articles