Sunday, May 12, 2024
spot_img

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തി; ആദ്യ മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്; ആശങ്കയിൽ കേരളം

ഇടുക്കി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാര്‍ (Mullaperiyar Dam) അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ച്‌ തമിഴ്‌നാട്. ജലനിരപ്പ് 136 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.നിലവില്‍ കുമളി, അടിമാലി ഉള്‍പ്പെടെയുള്ള മേഖലകളിലും ജില്ലയിലെ ഒറ്റപ്പെട്ട ഇടങ്ങളിലും ശക്തമായ മഴ തുടരുകയാണ്.

138 അടിയിലെത്തുമ്ബോള്‍ രണ്ടാം മുന്നറിയിപ്പ് നല്‍കും. 140 അടിയിലെത്തിയതിന് ശേഷമാണ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുക. അതേസമയം കോട്ടയം മുണ്ടക്കയം വണ്ടന്‍ പതാലില്‍ ഉരുള്‍പൊട്ടി മുണ്ടക്കയം, കൂട്ടിക്കല്‍ മേഖലയില്‍ 3 മണി മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. ണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. മഴ കനത്തതോടെ മുണ്ടക്കയം മേഖലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

Related Articles

Latest Articles