Wednesday, December 24, 2025

യുഎസ്സിൽ ‘ആനിമൽ റെയിൻ’; ജനങ്ങളെ അതിശയിപ്പിച്ച് ആകാശത്ത് നിന്നും പെയ്തിറങ്ങി കുഞ്ഞൻ മീനുകൾ; കൗതുകത്തോടെ ലോകം

അമേരിക്കയിലെ ടെക്സാസിൽ അടുത്തിടെ മീൻ മഴ പെയ്‌തുവത്രേ. മഴയെക്കുറിച്ച് കേട്ടിട്ടുണ്ടാകും, എന്നാല്‍ മീന്‍ മഴയെക്കുറിച്ചാരെങ്കിലും കേട്ടിട്ടുണ്ടോ? എങ്കിൽ ഇപ്പോൾ
തവളകൾ, ഞണ്ടുകൾ, ചെറുമത്സ്യങ്ങൾ തുടങ്ങിയ ചെറുജലജീവികൾ ജലസ്രോതസ്സുകളിലേക്ക് ഒഴുകുമ്പോൾ സംഭവിക്കുന്ന ‘ആനിമൽ റെയിൻ’ എന്ന പ്രതിഭാസത്തിനാണ് യുഎസ്സിലെ ടെക്സാസ് കഴിഞ്ഞ ആഴ്ച സാക്ഷ്യം വഹിച്ചത്. ദി സിറ്റി ഓഫ് ടെക്‌സാർക്കാന എന്ന ഫേസ്‌ബുക്ക് പേജിലാണ് ഇതുസംബന്ധിച്ച വിവരങ്ങളും ചിത്രങ്ങളും ഉള്ളത്.

2021 അവസാനിക്കാറായപ്പോൾ ടെക്‌സാസിൽ മീൻ മഴ പെയ്തു. അസാധാരണമാണെങ്കിലും ഇത് ഇടയ്ക്ക് ടെക്‌സാസിൽ സംഭവിക്കാറുണ്ട്. തവള, ഞണ്ട്, ചെറുമീനുകൾ തുടങ്ങിയ ചെറുജലജീവികൾ ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന ജലസ്രോതസ്സുകളിലോ തട്ടുകളിലോ ഒലിച്ചുപോകുമ്പോൾ സംഭവിക്കുന്ന പ്രതിഭാസമാണ് ‘ആനിമൽ റെയിൻ’- കുറിപ്പിൽ പറയുന്നു.

ജെയിംസ് ഓഡിർഷ് എന്ന സാക്ഷി പ്രമുഖ മാധ്യമത്തോട് പറയുന്നതിങ്ങനെയാണ്, ‘താൻ ഒരു യൂസ്ഡ് കാർ ഡീലർഷിപ്പിൽ ജോലി ചെയ്യുകയായിരുന്നു, പുറത്ത് വലിയ ശബ്ദം കേട്ടപ്പോൾ നോക്കിയതാണ്. ഒരു വലിയ ഇടിമുഴക്കം ഉണ്ടായി, വാതിൽ തുറന്നപ്പോൾ, ഞാൻ പുറത്തേക്ക് നോക്കി, ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു, ഒരു മത്സ്യം നിലത്ത് വന്ന് വീണു. എല്ലായിടത്തും മത്സ്യം വന്ന് വീഴുകയായിരുന്നു. പാർക്കിം​ഗ് ലോട്ടിലെല്ലാം കുഞ്ഞുകുഞ്ഞ് മത്സ്യങ്ങൾ പെയ്‍തു വീഴുകയായിരുന്നു. അതുപോലെ തെരുവിലും അതെ’.

എന്തായാലും ഇതാദ്യമായല്ല ഇവിടെ മീന്‍മഴ പെയ്യുന്നത്. 2017ല്‍ കാലിഫോര്‍ണിയയിലെ ഒറോവില്ലെ സ്‌കൂളിലും ഈ അതിശയം സംഭവിച്ചു. അന്ന് സ്‌കൂളിന്റെ മേല്‍ക്കൂരയിലും ഗ്രൗണ്ടിലുമായ 100ലേറെ മത്സ്യങ്ങള്‍ വീണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

Related Articles

Latest Articles