Thursday, May 9, 2024
spot_img

ഗുജറാത്തിൽ 8 മത്സ്യത്തൊഴിലാളികളെ കാണാതായതായി; രക്ഷാപ്രവർത്തനം തുടരുന്നു

ഗുജാറാത്ത്: ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ അടിച്ച ശക്തമായ കൊടുങ്കാറ്റിൽ 8 മത്സ്യത്തൊഴിലാളികളെ കാണാതായതായി.

കടൽ തീരത്തിന് സമീപം നങ്കൂരമിട്ടിരുന്ന ബോട്ടുകൾ കൊടുങ്കാറ്റിൽ മറിയുകയായിരുന്നു. അതേസമയം ബോട്ടിൽ ഉണ്ടായിരുന്ന 12 പേരിൽ 4 പേർ തീരത്തേക്ക് നീന്തി കയറി.

കാണാതായവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനമാണ് പുരോഗമിക്കുന്നത്.

എന്നാൽ കൊടുങ്കാറ്റിനെത്തുടർന്ന് തീരത്ത് നങ്കൂരമിട്ടിരുന്ന 10 ബോട്ടുകളെങ്കിലും പൂർണമായും 40 ബോട്ടുകൾ ഭാഗികമായും തകർന്നതായി പ്രദേശവാസികൾ പറഞ്ഞു.

Related Articles

Latest Articles