അപകടം തുടർക്കഥയാകുന്ന മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധത്തിന് പോയ വള്ളത്തിന് ചോർച്ച. കടലമ്മ എന്ന വള്ളത്തിനാണ് ചോർച്ച. മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ സഹായം തേടിയിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. 30 മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുള്ളത്.
ശാന്തിപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. കരയിൽ നിന്ന് 19 നോട്ടിക്കൽ മൈൽ അകലെയാണ് വള്ളം ഉള്ളത്. ആറു മണിക്കാണ് ഈ വള്ളം മുതലപ്പൊഴിയിൽ നിന്ന് മൽസ്യബന്ധനത്തിന് പോയത്. തൊഴിലാളികളെ രക്ഷപ്പെടുത്തി കരയിലേക്കെത്തിക്കാൻ ശ്രമങ്ങൾ ഊർജിതമായി തുടരുകയാണ്.

