Sunday, May 19, 2024
spot_img

സപ്ലൈകോയിൽ അവശ്യ സാധനങ്ങളില്ല; വിപണിയിൽ ഇടപെടുന്നതിൽ സർക്കാർ പരാജയപ്പെട്ടു, അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ അടിയന്തിര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം

തിരുവനന്തപുരം: അടിക്കടി വർദ്ധിക്കുന്ന അവശ്യസാധനങ്ങളുടെ വിലയിൽ പ്രതികരിച്ച് പ്രതിപക്ഷം.
സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.സപ്ലൈകോയിൽ അവശ്യ സാധനങ്ങളില്ലെന്നും വിപണിയിൽ ഇടപെടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അടിയന്തര പ്രമേയ നോട്ടീസിൽ പി സി വിഷ്ണുനാഥ് ആരോപിച്ചു.

ഡിമാൻഡ് കൂടിയതുകൊണ്ടാണ് സപ്ലൈകോ ഔട്ട് ലെറ്റുകളിൽ സാധനങ്ങൾ തീർന്നതെന്നും മൂന്നുനാല് ഉത്പന്നങ്ങൾ മാത്രമാണ് കുറവുണ്ടായിരിക്കുന്നതെന്നും 93 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കും സാധനങ്ങൾ വില കുറച്ച് സപ്ലൈകോ നൽകുന്നുണ്ടെന്നും ഓണക്കാലത്ത് മൂന്നരട്ടി സാധനങ്ങൾ വിപണിയിൽ എത്തിക്കുമെന്നുമായിരുന്നു മന്ത്രി ജി ആർ അനിൽ വിശദീകരണം നൽകിയത്.

Related Articles

Latest Articles