Tuesday, May 28, 2024
spot_img

കാലടിയില്‍ വന്‍ പെണ്‍ വാണിഭ സംഘം പിടിയില്‍; മധ്യപ്രദേശ് സ്വദേശിനി ഉള്‍പ്പെട്ട അഞ്ചുപേര്‍ അറസ്റ്റില്‍

കൊച്ചി: കാലടിയില്‍ വന്‍ പെണ്‍ വാണിഭ സംഘം പിടിയില്‍. മറ്റൂര്‍ ജംഗ്ഷനില്‍ എയര്‍പോര്‍ട്ട് റോഡിലെ ഗ്രാന്റ് റസിഡന്‍സിയില്‍ നിന്നും ഇടപാടുകാരനും നടത്തിപ്പുകാരും ഉള്‍പെടെ 5 പേരെ അറസ്റ്റ് ചെയ്തു. ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം പുത്തൂര്‍ അകവൂര്‍ മഠത്തില്‍ ജഗന്‍ (24), നടത്തിപ്പുകാരായ മൂക്കന്നൂര്‍ കോട്ടയ്ക്കല്‍ എബിന്‍ (33), വേങ്ങൂര്‍ ഇളമ്പകപ്പിള്ളി കല്ലുമാലക്കുടിയില്‍ നോയല്‍ (21), പയ്യനൂര്‍ തൈനേരി ഗോകുലത്തില്‍ ധനേഷ് (29), രായമംഗലം പറമ്പത്താന്‍ സുധീഷ് (36) എന്നിവരെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്.

ഇവരോടൊപ്പം ഉണ്ടായിരുന്ന 22 വയസുള്ള മധ്യപ്രദേശ് സ്വദേശിനിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവിടെ പെണ്‍വാണിഭം നടക്കുന്നതായി ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ലോഡ്ജ് നിരീക്ഷണത്തിലായിരുന്നു. സുധീഷും, ധനേഷും ലോഡ്ജ് നടത്തിപ്പുകാര്‍ കൂടിയാണെന്നും പോലിസ് പറഞ്ഞു.

Related Articles

Latest Articles