ദില്ലി : ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി ദില്ലി കോടതി. സ്ഥിര ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഉമര്‍ ഖാലിദിന്റെ അപേക്ഷയാണ് ദില്ലിയിലെ കര്‍ക്കര്‍ദൂമ കോടതി തള്ളിയത്. 2020 ൽ നടന്ന ദില്ലി കലാപവുമായി ബന്ധപ്പെട്ടാണ് ജെഎന്‍യുവിൽ വിദ്യാര്‍ത്ഥിയായിരുന്ന ഉമര്‍ ഖാലിദ് അറസ്റ്റിലായത്.
തീവ്രവാദബന്ധം ആരോപിക്കുന്ന ഒരു സാക്ഷിമൊഴി പോലും തനിക്കെതിരെ ഇല്ലെന്നും തന്നില്‍ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഉമര്‍ ഖാലിദ് നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. സുപ്രീം കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ അദ്ദേഹം നേരത്തെ പിന്‍വലിച്ചിരുന്നു.

