Saturday, September 19, 2026

സുഡാനിൽ സൈന്യത്തിന്‍റെ നരവേട്ട തുടരുന്നു; വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

കാര്‍ട്ടൂം: സുഡാനില്‍ സൈനിക അട്ടിമറിക്കെതിരെ തെരുവില്‍ പ്രകടനം നടത്തിയ പ്രതിഷേധക്കാരുടെ നേരെ സുരക്ഷ സേന നടത്തിയ വെടിവെപ്പില്‍ അഞ്ചുപേര്‍ മരിച്ചു. കാര്‍ട്ടൂമിലും സമീപ നഗരമായ ഒംദുര്‍മാനിലുമാണ് പ്രതിഷേധക്കാര്‍ക്കുനേരെ സുരക്ഷാസേന വെടിയുതിര്‍ത്തത്. നാലുപേര്‍ വെടിയേറ്റും ഒരാള്‍ കണ്ണീര്‍ വാതകം ശ്വസിച്ചുമാണ് മരിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അസേതമയം, പ്രതിഷേധക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തെന്ന വാര്‍ത്ത സുഡാനി പോലീസ് നിഷേധിച്ചു. സമരക്കാര്‍ കാര്‍ട്ടൂമില്‍ വിവിധ പോലീസ് സ്റ്റേഷനുകള്‍ ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്‌തെന്ന് പോലീസ് പറഞ്ഞു.

Related Articles

Latest Articles