Monday, May 6, 2024
spot_img

75–ാം സ്വാതന്ത്യ്രദിനാഘോഷം; കനകക്കുന്ന് കൊട്ടാരത്തിൽ 207 അടി നീളമുള്ള കൊടിമരത്തിൽ വീണ്ടും ദേശീയ പതാക ഉയർന്നു

കനകക്കുന്ന് കൊട്ടാരത്തിലെ 207 അടി നീളമുള്ള കൊടിമരത്തിൽ വീണ്ടും ദേശീയ പതാക ഉയർന്നു. 72 അടി നീളവും 48 അടി വീതിയുമുള്ള ഈ പതാകയുടെ വില 50,000 രൂപയ്ക്ക് മേലാണ്. കേരളത്തിലെ ഏറ്റവും വലിയ കൊടിമരമാണിത്. ഫ്ലാഗ് ഫൌണ്ടേഷൻ ഓഫ് ഇന്ത്യയാണ് 2013 ജനുവരി 26ന് ഈ കൊടിമരം നഗരത്തിന് സമ്മാനിച്ചത്.

അതേസമയം, ഹര്‍ ഘര്‍ തിരംഗ മഹോത്സവത്തെ തുടർന്ന് രാജ്യത്തെ എല്ലാ വീടുകളിലും ത്രിവര്‍ണ്ണ പതാക ഉയർന്നു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സ്വാതന്ത്യദിനാഘോഷത്തിന് ജില്ലയില്‍ വിപുലമായ പരിപാടികളാണ് നടക്കുന്നത്.

സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വാകാര്യ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി എല്ലായിടങ്ങളിലും കരുത്തുറ്റ ഇന്ത്യന്‍ ദേശീയതയുടെ സന്ദേശമായി ത്രിവര്‍ണ്ണ പതാകകള്‍ ഉയർന്നു.
അതോടൊപ്പം രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വന്തന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ പോസ്റ്റൽ വകുപ്പ് 10 ദിവസത്തിനിടെ വിറ്റത് ഒരുകോടിയിലധികം പതാകകൾ.

Related Articles

Latest Articles