Friday, September 18, 2026

പ്രവാസികള്‍ക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റില്‍ ഇളവ് അനുവദിക്കാനൊരുങ്ങി സർക്കാർ

ദുബായ് : നോര്‍ക്ക റൂട്ട്സ് തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസികള്‍ക്ക് വിമാന ടിക്കറ്റില്‍ പത്ത് ശതമാനം ഇളവ് അനുവദിക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ദുബായില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഒമാന്‍ എയര്‍ ഏഴുശതമാനം ഇളവ് അനുവദിക്കാന്‍ കരാര്‍ ഒപ്പിട്ടു. ഖത്തര്‍ ,കുവൈറ്റ്, ഇന്‍ഡിഗോ എയര്‍ലൈനുകളുമായി ചര്‍ച്ച നടക്കുകയാണ്. അവര്‍ പത്തു ശതമാനം ഇളവ് അനുവദിക്കും. ആഭ്യന്തര സര്‍വീസിലും ഇന്‍ഡിഗോ ടിക്കറ്റ് ചാര്‍ജില്‍ ഇളവ് നല്‍കും.

പന്ത്രണ്ട് എം.എല്‍.എമാര്‍ ലോക കേരള സഭയില്‍ പങ്കെടുക്കുന്നുണ്ടെന്നും അവരുടെ ചെലവുകള്‍ അവര്‍ സ്വന്തമായോ ,പാര്‍ട്ടിയോ ആണ് വഹിക്കുന്നത്. സഭയുടെ നടത്തിപ്പിന് ബഡ്ജറ്റ് വിഹിതം ഉപയോഗിക്കില്ല.പൂര്‍ണ്ണമായും സ്പോണ്‍സര്‍ഷിപ്പിലാണ് പണം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles