ചെന്നൈ: തമിഴ്‌നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടിലും കർണാടകയിലെ വിജയപുരയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ 6: 52 നാണ് കർണാടകയിലെ വടക്കൻ മേഖലയായ വിജയപുരയിൽ ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 3.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടിൽ ഇന്ന് പുലർച്ചെ 7.39 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 3.2 തീവ്രതയാണ് രേഖപ്പെടുത്തിയത്.നാഷണൽ സെൻ്റർ ഫോർ സീസ്‌മോളജിയാണ് ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടത്. സംഭവങ്ങളിൽ ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, ചെന്നൈയിലെ പ്രളയവുമായി ഭൂചലനത്തിന് ബന്ധമുണ്ടോയെന്ന് വിദഗ്ധർ പരിശോധിക്കുകയാണ്. മഴ കുറഞ്ഞതോടെ വെള്ളക്കെട്ട് നീങ്ങിയെങ്കിലും തമിഴ്നാട്ടിൽ ദുരിതം തുടരുകയാണ്.

