ഇടുക്കി: ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തെ തുടർന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി. നെടുംകണ്ടത്തെ ക്യാമൽ റെസ്റ്റോ ഹോട്ടലിലാണ് ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തിയത്. എന്നാൽ ഹോട്ടൽ പ്രവർത്തിച്ചിരുന്നത് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ലൈസൻസ് ഇല്ലാതെയാണെന്നും രജിസ്ട്രേഷൻ മാത്രമാണ് ഉള്ളതെന്നും കണ്ടെത്തി.
ഷവർമ വില്പന നടത്തണമെങ്കിൽ ലൈസൻസ് നിർബന്ധമാണ്. അതേസമയം ഹോട്ടൽ ജീവനക്കാരിൽ ആറ് പേരുടെ ഹെൽത്ത് കാർഡ് കാലാവധി അവസാനിച്ചതാണെന്നും പരിശോധനയിൽ കണ്ടെത്തി. ഹോട്ടൽ അടച്ച് പൂട്ടി. പോരായ്മകൾ പരിഹരിച്ച് പരിശോധനയ്ക്ക് ശേഷമേ ഹോട്ടൽ തുറക്കാവു എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

