Wednesday, September 23, 2026

ഡോക്ടർമാരുടെ കൂട്ട അവധി; ദുരിതത്തിലായി രോഗികള്‍, കർശന നടപടി സ്വീകരിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം : ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ കൂട്ട അവധിയിൽ. ഒപികൾ മുടങ്ങിയതോടെ ദുരിതത്തിലായി രോഗികൾ. മൂന്നു ഡോക്ടർമാരാണ് ഒരുമിച്ച് അവധിയെടുത്തത്. എന്നാൽ അതിനു പകരം ഒരു സംവിധാനവും ഏർപ്പെടുത്തിയിരുന്നില്ല

ഇതിനെതിരെ നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധിച്ചു. തുടർന്ന് ആരോഗ്യ വകുപ്പ് ഇടപെട്ട് പൂവാറിൽ നിന്ന് ഡോക്ടറെ വരുത്തുകയാണ് ചെയ്തത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles