Monday, October 5, 2026

കടലിലൊരു ഭക്ഷണശാലയുമായി ദുബായ് അക്വാപോട്

ദുബായ്: കടലിലെ സാഹസിക യാത്രയിക്കിടെ ചായയും ഭക്ഷണവും തരാന്‍ ദുബായിലെ അക്വാപോഡ് റെഡി. ഒരു ചൂട് ചായ കിട്ടാനും അവസരമുണ്ട്. നടുക്കടലില്‍ കഴിഞ്ഞ മേയിലാണ് ഒഴുകുന്ന അടുക്കളയുടെ നിര്‍മാണം തുടങ്ങിയത്.

അല്‍സുഫൌ,കൈറ്റ് ബീച്ചുകള്‍ക്ക് കൂടി ഇവിടം പ്രയോജനം ചെയ്യും. ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ച് എങ്ങോട്ടു വേണമെങ്കിലും എത്തിക്കാമെന്നതാണ് ഒഴുകും അടുക്കളയുടെ പ്രത്യേകത. ഒഴുകും അടുക്കളയില്‍ രണ്ടു തരത്തില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. ആദ്യത്തേത് പതാക സമ്പ്രദായം. അക്വാപോഡില്‍ നിന്നുള്ള സ്പീഡ് ബോട്ടില്‍ സമീപത്തുള്ള സമുദ്ര യാനങ്ങളില്‍ പതാകയും മെനുവും എത്തിക്കുന്നു.

ആവശ്യക്കാര്‍ പതാക ഉയര്‍ത്തിയാല്‍ അവിടെ പോയി ഓര്‍ഡര്‍ ശേഖരിക്കും. ഒഴുകും അടുക്കളയ്ക്കടുത്തെത്തി നേരിട്ട് ഓര്‍ഡര്‍ നല്‍കലാണ് അടുത്ത രീതി. ബര്‍ഗറാകും പ്രധാന ഭക്ഷണം.പൂര്‍ണമായും വൈദ്യുതിയിലാണ് അക്വാപോഡ് പ്രവര്‍ത്തിക്കുക. കടലില്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ശേഖരിക്കാനും അക്വാപോഡില്‍ സൗകര്യമുണ്ട്.

Related Articles

Latest Articles