കാസര്‍കോട്: കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകത്തിൽ രണ്ട് സിപിഎം നേതാക്കൾ അറസ്റ്റിൽ. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠൻ, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണൻ എന്നിവരുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി.
ഉച്ചയ്ക്ക് 1:30 ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്നാണ് വിവരം. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരൊന്നും ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല. ഹോസ്ദുര്‍ഗ് കോടതിയിൽ രണ്ടു പേരെയും ഹാജരാക്കിയതായി അഭിഭാഷകരാണ് മാധ്യമങ്ങളെ അറിയിച്ചത്.
കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെങ്കിലും പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചെന്നും തെളിവ് നശിപ്പിച്ചെന്നുമാണ് ഇരുവര്‍ക്കെതിരായ കുറ്റം.

