Thursday, May 16, 2024
spot_img

നിർബന്ധിത മതപരിവർത്തനം; ക്രിസ്ത്യൻ പ്രാർത്ഥന മാത്രം ചൊല്ലണം, പൊട്ടുതൊടാൻ പാടില്ല: ക്രിസ്ത്യൻ മിഷനറി സ്‌കൂളിനെതിരെ പ്രതിഷേധം ശക്തമാക്കി ഹൈന്ദവ സംഘടനകൾ

ഭോപ്പാൽ: വിദ്യാത്ഥികളെ സ്‌കൂളിൽ വിളിച്ചു വരുത്തി നിർബന്ധിത മതപരിവർത്തനം നടത്തിയ ക്രിസ്ത്യൻ മിഷനറി സ്‌കൂളിനെതിരെ പ്രതിഷേധം ശക്തമാക്കി ഹൈന്ദവ സംഘടനകൾ.

മധ്യപ്രദേശിലെ ഗഞ്ച്ബസോഡ ജില്ലയിലെ വിദിഷയിലുള്ള സെന്റ് ജോസഫ് സ്‌കൂളിനെതിരെയാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. പരീക്ഷയെന്ന വ്യാജേനയാണ് വിദ്യാർത്ഥികളെ സ്‌കൂളിൽ വിളിച്ചുവരുത്തി മതംമാറ്റിയത്.

ഇതിനെതിരെ നിരവധി ഹൈന്ദവ സംഘടനകളാണ് സ്‌കൂളിനെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

നിലവിൽ എട്ട് വിദ്യാർത്ഥികളെയാണ് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയത്. അതേസമയം സ്‌കൂൾ മാനേജ്‌മെന്റ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. 2021 ഒക്ടോബർ 31ന് കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം സ്‌കൂളിൽ വെച്ച് നടത്തിയിരുന്നു.

ആദ്യകുർബാന സ്വീകരിച്ച കുട്ടികൾ ബിഷപ്പിന്റേയും ഇടവക വികാരിയുടേയും ഒപ്പം നിൽക്കുന്ന രൂപതാ ന്യൂസ് ലെറ്ററായ സാഗർ വോയിസിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഈ സംഭവത്തിൽ കുട്ടികളുടെ മാതാപിതാക്കൾ പരാതിയുമായി എത്തിയതായും വിവരമുണ്ട്. സ്‌കൂളിലെത്തുന്ന കുട്ടികളെ ക്രിസ്ത്യൻ പ്രാർത്ഥന ചൊല്ലാൻ നിർബന്ധിക്കുകയും ഹിന്ദു കുട്ടികളെ തിലകം ചാർത്തുന്നതിൽ നിന്നും വിലക്കുകയും ചെയ്തിരുന്നു.

അതേസമയം സംഭവത്തിൽ വിവിധ ഹൈന്ദവ സംഘടനങ്ങൾ പ്രതിഷേധിച്ചെത്തിയതിന് പിന്നാലെ അവരെ വ്യാജ കേസിൽ കുടുക്കാനും സ്‌കൂൾ അധികൃതർ ശ്രമിച്ചിട്ടുണ്ട്

സ്‌കൂളിന് പുറത്ത് സമാധാനപരമായാണ് സംഘടനകൾ പ്രതിഷേധിച്ചത്. എന്നാൽ ആക്രമണം അഴിച്ചുവിട്ടുവെന്ന് ആരോപിച്ച് സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles