Friday, May 17, 2024
spot_img

മുഖ്യമന്ത്രി പിണറായിവിജയന്റെ വിദേശയാത്രയിലെ സുരക്ഷയ്ക്ക് ചെലവായ കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിവിജയന്റെ വിദേശയാത്രയില്‍ സുരക്ഷ ഒരുക്കിയ സ്വകാര്യ ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം നല്‍കാന്‍ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. സ്വകാര്യ ഏജന്‍സികള്‍ക്ക് പണം നല്‍കാന്‍ ആഭ്യന്തരവകുപ്പ് ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കി. കോടിക്കണക്കിന് രൂപയാണ് വിദേശയാത്രക്കായി ചിലവാക്കിയത്. മെയ് മാസം 8 മുതല്‍ 20 വരെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനം.

നെതര്‍ലന്റ്സിലെ ഇന്ത്യന്‍ എംബസിയാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയത്. ഡിജിപിയുടെ ആവശ്യപ്രകാരമാണ് ആഭ്യന്തരവകുപ്പ് ഇന്ത്യന്‍ എംബസിയോട് സഹായം അഭ്യര്‍ത്ഥിച്ചത്.

എംബസിയുമായി ചര്‍ച്ച ചെയ്ത ശേഷം സുരക്ഷ ഒരുക്കിയതില്‍ ചിലവായ തുക നല്‍കാനാണ് തീരുമാനം. തുക എത്രയാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.

Related Articles

Latest Articles