Monday, December 22, 2025

ദിലീപിന് കുരുക്ക് മുറുകുന്നു ;നടിയെ ആക്രമിച്ച കേസിൽ ബാലചന്ദ്രകുമാർ നൽകിയ ശബ്ദസംഭാഷണം ദിലീപിന്റേതെന്ന് ഫോറൻസിക് ഫലം

കൊച്ചി :നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ ശബ്ദസംഭാഷണം ദിലീപിന്റേത് തന്നെയെന്ന് ഫോറൻസിക് പരിശോധനാ ഫലം. കേസിൽ എട്ടാം പ്രതിയായ ദിലീപിന്റെയും സഹോദരൻ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേത് തന്നെയാണ് സംഭാഷണത്തിലുള്ള ശബ്ദമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു

നാൽപ്പതോളം ശബ്ദരേഖകളാണ് ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയത്. റിപ്പോർട്ട് അന്വേഷണ സംഘം വിചാരണ കോടതിക്ക് കൈമാറി. ശബ്ദരേഖ വ്യാജമല്ലെന്നും കൃത്രിമം നടന്നിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ബാലചന്ദ്രകുമാർ നൽകിയ ശബ്ദസന്ദേശം വ്യാജമെന്നായിരുന്നു പ്രതിഭാഗം വാദിച്ചിരുന്നത്.

Related Articles

Latest Articles