Saturday, January 10, 2026

‘കാട്ടാന പ്രശ്നത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ വഴി നടക്കാൻ അനുവദിക്കില്ല’:എം എം മണി

ഇടുക്കി : കാട്ടാന പ്രശ്നത്തിൽ ജനങ്ങൾക്ക് ഒപ്പമെന്ന് എം എം മണി എം എൽ എ. പരിഹാരം ഉടനെ ഉണ്ടാക്കിയില്ലെങ്കിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ വഴി നടക്കാൻ അനുവദിക്കില്ല. കുഴപ്പക്കാരായ കാട്ടാനകളെ പ്രദേശത്തു നിന്നും മാറ്റാൻ നടപടി വേണം. പടയപ്പയെ പ്രകോപിപ്പിച്ചെന്ന് പറഞ്ഞ് കേസ് എടുത്ത വനപാലകർക്ക് എതിരെ കേസ് എടുക്കണമെന്നും എം എം മണി ആവശ്യപ്പെട്ടു.

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ച സംഭവത്തിന് പിന്നാലെ ജനങ്ങൾ റോഡ് ഉപരോധിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു എംഎൽഎ.

Related Articles

Latest Articles