Wednesday, May 8, 2024
spot_img

വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം; പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ലെന്ന് പ്രിൻസിപ്പൾ

കണ്ണൂർ : സ്കൂൾ വളപ്പിൽ കയറിയെത്തിയ സംഘം വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചു. കണ്ണൂരിലാണ് സംഭവം നടന്നത്. കൂത്തുപറമ്പ് വേങ്ങാട് ഹയർ സെക്കന്ററി സ്കൂളിലാണ് സംഘർഷമുണ്ടായത്. സ്കൂളിലെ വിദ്യാർത്ഥികളെ പുറത്ത് നിന്നെത്തിയ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

സ്കൂളിൽ വാർഷിക പരിപാടി നടക്കുകയായിരുന്നു അതിനിടയിൽ എത്തിയ സംഘമാണ് വിദ്യാർത്ഥികളെ ആക്രമിച്ചത്. സംഘർഷത്തിനിടയിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നതെങ്കിലും പരാതി നൽകിയെന്നാണ് സ്കൂൾ പ്രിൻസിപ്പൾ അറിയിച്ചത്.

Related Articles

Latest Articles