Saturday, January 10, 2026

ഇടുക്കിയിൽ കാട്ടാന ശല്യം രൂക്ഷം;വനംവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സര്‍വകക്ഷിയോഗം

ഇടുക്കി:ജില്ലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്ന സാഹചര്യത്തെ തുടർന്ന്, വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍റെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം ചേരും. ഇടുക്കി കളക്ട്രേറ്റിൽ 10.30 നാണ് യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്.ജനവാസ പ്രദേശങ്ങളിൽ ഭീതി പരത്തുന്ന കാട്ടാനകളെ പിടികൂടി മാറ്റുന്ന കാര്യം പ്രധാന ചർച്ചയാകും.കാട്ടാന ശല്യം രൂക്ഷമായ ഇടങ്ങളിൽ ഫെൻസിംഗ് സ്ഥാപിക്കുക,നഷ്ടപരിഹാരം വേഗത്തിലാക്കുക, തുടങ്ങിയവയും യോഗത്തിൽ ചർച്ച ചെയ്യും.

തുടർച്ചയായുണ്ടാകുന്ന കാട്ടാനയാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജനകീയ പ്രതിഷേധമുയർന്നതോടെയാണ് അടിയന്തിരമായി യോഗം ചേരാൻ തീരുമാനിച്ചത്. ജില്ലയിൽ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിൻ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

Related Articles

Latest Articles