Tuesday, May 7, 2024
spot_img

ഒന്ന് വൈറലാകാൻ നോക്കിയതാ…!പോലീസ് സ്റ്റേഷന് മുന്നിലിരുന്ന് ഹുക്ക വലിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു;ഒടുവിൽ യുവാവ് അകത്തായി

ലഖ്നൗ: പോലീസ് സ്റ്റേഷന് മുന്നിലിരുന്ന് ഹുക്ക വലിക്കുകയും സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും ചെയ്ത യുവാവ് അറസ്റ്റിൽ.ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലാണ് നാടകിയ പ്രകടനം അരങ്ങേറിയത്ത്.വീഡിയോ വൈറലായതോടെയാണ് സംഭവം പോലീസുകാരുടെ ശ്രദ്ധയിൽ പെട്ടത്.

പോലീസ് സ്‌റ്റേഷൻ പരിസരത്തു നിന്ന് വീഡിയോ എടുക്കാൻ എപ്പോഴും താല്പര്യം കാണിക്കുന്ന വ്യക്തിയാണ് ഈ യുവാവ്. ഇത്തവണ എത്തിയത് ഹുക്കയുമായി ആണെന്ന് മാത്രം. വീഡിയോ ചിത്രീകരിക്കുന്നത് കണ്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഹുക്ക വലിക്കുന്ന വീഡിയോ സമൂഹമാധ്യമത്തിൽ എത്തിയതോടെ പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Latest Articles