Saturday, October 3, 2026

ജമ്മു കാശ്മീരില്‍ ആപ്പിളുമായി പോയ ട്രക്കിന് തീവ്രവാദികള്‍ തീയിട്ടു; ഡ്രൈവര്‍മാരെ വെടിവച്ചുകൊന്നു

ഷോപ്പിയാന്‍: ആപ്പിള്‍ കൊണ്ടുപോവുകയായിരുന്ന ട്രക്ക് ഡ്രൈവര്‍മാരെ തീവ്രവാദികള്‍ വെടിവച്ച് കൊന്നു. രണ്ട് ഡ്രൈവര്‍മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഒരു ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരുടെ ട്രക്കിന് തീവ്രവാദികള്‍ തീയിട്ടു.

ആപ്പിള്‍ വ്യാപാരി തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട് ഒരാഴ്ച തികയും മുന്‍പാണ് ഷോപിയാനില്‍ വീണ്ടും ആക്രമണം ഉണ്ടാകുന്നത്. മൂന്ന് ദിവസത്തിനിടെ ആപ്പിളുമായി പോകുന്ന ട്രക്ക് ഡ്രൈവര്‍മാരെ ആക്രമിച്ച മൂന്നാമത്തെ സംഭവമാണിത്.

കശ്മീര്‍ താഴ്വരയില്‍ നിന്നും ആപ്പിളുകള്‍ കയറ്റി അയയ്ക്കുന്നത് കൂടുതല്‍ സജീവമായതോടെ തീവ്രവാദികള്‍ കടുത്ത നിരാശയിലാണെന്നും അതിനാലാണ് തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകുന്നതെന്നും പൊലീസ് പറഞ്ഞു.

Related Articles

Latest Articles