Thursday, January 8, 2026

മുന്‍ വിദേശകാര്യ സെക്രട്ടറി കെ പി എസ് മേനോന്‍ അന്തരിച്ചു

തിരുവനന്തപുരം- മുന്‍ ഇന്ത്യന്‍ അംബാസിഡറും വിദേശകാര്യ സെക്രട്ടറിയുമായിരുന്ന കെ.പി.എസ്.മേനോന്‍ ജൂനിയര്‍(90) അന്തരിച്ചു. തിരുവനന്തപുരം കവടിയാര്‍ ജസിന്തയിലായിരുന്നു അന്ത്യം.ഏറെക്കാലമായി രോഗബാധിതനായിരുന്നു ഇദ്ദേഹം.

1987 മുതല്‍ 1989 വരെ വിദേശകാര്യ സെക്രട്ടറിയായിരുന്നു കെ പി എസ് മേനോന്‍ ജൂനിയര്‍. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിന്‍റെ (ഐ.എഫ്.എസ്) 1951 ബാച്ച് ഓഫീസറായ അദ്ദേഹം ബംഗ്ലാദേശ്, ഈജിപ്ത്, ജപ്പാന്‍, ഹംഗറി, ചൈന എന്നീ രാജ്യങ്ങളില്‍ അംബാസഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ആദ്യ വിദേശകാര്യ സെക്രട്ടറിയും എഴുത്തുകാരനുമായ കെ.പി.എസ്.മേനോന്‍റെ മകനാണ്. സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഏക മലയാള പ്രസിഡന്‍റുമായിരുന്ന സര്‍ സി.ശങ്കരന്‍നായരുടെ മകള്‍ പാലാട്ട് സരസ്വതിയമ്മയാണ് മാതാവ്. ജപ്പാന്‍, റഷ്യ, ചൈന, ഹങ്കറി, ബംഗ്ലദേശ്, ഈജിപ്റ്റ്, തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യന്‍ അംബാസിഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കെ.പി.എസ്.മേനോന്‍ ജൂനിയറിന്റെ അനന്തരവനാണ് വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന ശിവശങ്കര മേനോന്‍. ലളിതാംബികയാണ് കെ പി എസ് മേനോന്‍ ജൂനിയറിന്‍റെ ഭാര്യ. മൂന്ന് മക്കളുണ്ട്. സംസ്‌കാരം ഉച്ചയ്ക്ക് 1.30-ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

Related Articles

Latest Articles