ദില്ലി: ഇന്ത്യയുടെ മുന്‍ ദീര്‍ഘദൂര ഓട്ടക്കാരന്‍ ഹരി ചന്ദ് (69) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. രാജ്യത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ ഒളിമ്പിക്‌സില്‍ പങ്കെടുത്ത അദ്ദേഹം 1978-ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണ്ണ മെഡലുകള്‍ സ്വന്തമാക്കിയ താരമാണ്. 5000, 10000 മീറ്ററുകളിലായിരുന്നു നേട്ടം.
1976-ലെ മോണ്ട്‌റിയല്‍ ഒളിമ്പിക്‌സില്‍ 25 ലാപ്പര്‍ സെറ്റില്‍ ഹരിചന്ദ് സ്ഥാപിച്ച ദേശീയ റെക്കോഡ് 32 വര്‍ഷത്തിനു ശേഷമാണ് തിരുത്തപ്പെട്ടത്. 10000 മീറ്ററിലെ രണ്ടാം ഹീറ്റ്‌സ് 28:48:72 സമയത്തില്‍ ഫിനിഷ് ചെയ്താണ് അദ്ദേഹം ദേശീയ റെക്കോഡ് സ്ഥാപിച്ചത്. 32 വര്‍ഷങ്ങള്‍ക്കു ശേഷം സുരേന്ദ്ര സിങ്ങാണ് ഈ റെക്കോഡ് തകര്‍ത്തത്.

