Monday, May 20, 2024
spot_img

കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ പ്രവീണ്‍ കുമാറും മകനും വാഹനാപകടത്തില്‍പ്പെട്ടു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

ലക്‌നൗ: മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ പ്രവീണ്‍ കുമാറും മകനും വാഹനാപകടത്തില്‍പ്പെട്ടു. ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മീററ്റില്‍ ഇന്നലെ രാത്രി പത്തുമണിക്കാണ് സംഭവം. പാണ്ഡവ് നഗറില്‍ നിന്ന് പ്രവീണ്‍ കുമാര്‍ കാറില്‍ മടങ്ങി വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.

പ്രവീണ്‍ കുമാര്‍ സഞ്ചരിച്ചിരുന്ന ലാന്‍ഡ് റോവറിലേക്ക് അമിത വേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. പ്രവീണ്‍ കുമാറും മകനും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാറിന് കാര്യമായി കേടുപാടുകള്‍ സംഭവിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു. 2007ലും പ്രവീണ്‍ കുമാര്‍ അപകടത്തില്‍പ്പെട്ടിരുന്നു.

Related Articles

Latest Articles