Sunday, January 4, 2026

മുന്‍ കരസേനാ മേധാവി ജനറല്‍ എസ്.എഫ് റോഡ്രിഗസ് വിടവാങ്ങി

മുംബൈ: മുന്‍ കരസേനാ മേധാവിയും പഞ്ചാബ് (Punjab) ഗവര്‍ണറുമായിരുന്ന ജനറല്‍ എസ്.എഫ് റോഡ്രിഗസ് അന്തരിച്ചു. 88 വയസായിരിന്നു. ജനറലിന്റെ നിര്യാണത്തില്‍ കരസേനാ മേധാവി ജനറല്‍ എംഎം നരവനെ അനുശോചനം രേഖപ്പെടുത്തി.

1990 മുതൽ 1993 വരെ ഇന്ത്യൻ കരസേനാ മേധാവിയായിരുന്നു അദ്ദേഹം. 2004 നവംബർ 8-ന് പഞ്ചാബ് ഗവർണറായും ചണ്ഡീഗഡ് കേന്ദ്രഭരണ പ്രദേശത്തിന്റെ അഡ്മിനിസ്‌ട്രേറ്ററായും നിയമിതനായി. സൈന്യത്തിലെ 40 വർഷത്തിലേറെ നീണ്ട സേവനത്തിന് പുറമേ, ദേശീയ സുരക്ഷാ ഉപദേശക ബോർഡിൽ രണ്ട് തവണ സേവനമനുഷ്ഠിച്ച അദ്ദേഹം 2004 മുതൽ 2010 വരെ പഞ്ചാബ് ഗവർണറായിരുന്നു. 1971ല്‍ രാജ്യം അദ്ദേഹത്തിന് പരം വിശിഷ്ട സേവാ മെഡല്‍ നല്‍കി ആദരിച്ചു.

Related Articles

Latest Articles