കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യൻ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് രണ്ട് പേർ മരിച്ചു. അഞ്ചംഗ ഇന്ത്യൻ കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
അബ്ദലിയിലേക്കു വിനോദയാത്ര പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തെ തുടർന്ന് രണ്ടു പേർ മരണപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം പരിക്കേറ്റവർ അപകട നില തരണം ചെയ്തായി ജഹ്‌റ ആശുപത്രി അധികൃതർ അറിയിച്ചു. പുണെ സ്വദേശിയും സാൽമിയ നാസർ സൗദ് അൽ സബാഹ് ക്ലിനിക്കിലെ ഡോക്ടറുമായ ഷഹിസ്ത മുഹമ്മദ് ഹുസൈൻ സോളങ്കി (37), ഭർത്താവ് ഉമർ ഗുലാം (41) എന്നിവരാണു മരണപ്പെട്ടത്.

