Friday, May 3, 2024
spot_img

മുൻ കേരളാ ടെന്നിസ്​ താരം തൻവി ഭട്ട് ദുബൈയിൽ ആത്​മഹത്യ ചെയ്തു

ദുബൈ: മുൻ കേരള ടെന്നിസ്​ താരം തൻവി ഭട്ട് ​ ദുബൈയിൽ ആത്​മഹത്യ ചെയ്​തു. 21 വയസായിരിന്നു. എറണാകുളം എളമക്കര സ്വദേശിയാണ്. ദുബൈ ഹെരിയറ്റ്​-വാട്ട്​ ആന്‍ഡ്​ മിഡ്​ല്‍സെക്​സ്​ കോളജിലെ സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്നു. 2012ൽ ദോഹയിൽ നടന്ന അണ്ടർ 14 ഏഷ്യൻ സീരീസിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയിരുന്നു.

തൻവി നിരവധി ദേശീയ, സംസ്​ഥാന ചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടിയിട്ടുണ്ട്. മുട്ടുകാലിനേറ്റ പരുക്കിനെത്തുടർന്ന് രണ്ടു തവണ ശസ്ത്രക്രിയക്കു വിധേയയായി. പതിനേഴാം വയസ്സിൽ നട്ടെല്ലിനെയും പരുക്കു ബാധിച്ചതോടെ ലോകത്ത്​ നിന്ന്​ പിന്‍മാറിയിരുന്നു. പിതാവ്​: ഡോ. സഞ്​ജയ്​ ഭട്ടും മാതാവ്​ ലൈലാനും സഹോദരൻ ആദിത്യയും മുൻ കേരള താരങ്ങളാണ്​.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles