Wednesday, May 8, 2024
spot_img

പ്രതിപക്ഷത്തിന്റെ ബഹളത്തിലും ഒരു ചുവട് പിന്നോട്ടില്ലാതെ കേന്ദ്രസർക്കാർ; മണ്‍സൂണ്‍ സെഷനില്‍ 19 ബില്ലുകള്‍ പാസാക്കി

ദില്ലി: പ്രതിപക്ഷത്തിന്റെ തടസ്സവും ബഹളവും വകവയ്ക്കാതെ, മണ്‍സൂണ്‍ സെഷനില്‍ 19 ബില്ലുകള്‍ പാസാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉണ്ടാക്കിയ തടസ്സം 2014 -നു ശേഷം ഏറ്റവും ഉയര്‍ന്നത് ഈ മണ്‍സൂണ്‍ സെഷനിലാണ്. എന്നാല്‍ സഭയില്‍ ഇത്രയും ബഹളമുണ്ടായിട്ടും കേന്ദ്ര ഗവണ്‍മെന്റ് സര്‍ക്കാര്‍ വിജയകരമായി സര്‍ക്കാര്‍ ബിസിനസ്സ് നടത്തി എന്നതാണ് എടുത്ത് പറയേണ്ട വസ്തുത. രാജ്യസഭ നല്‍കിയ ഡാറ്റ അനുസരിച്ച്‌, മണ്‍സൂണ്‍ സമ്മേളനത്തില്‍ ഒബിസി സംവരണത്തിലെ ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെ മൊത്തം 19 ബില്ലുകള്‍ പാസാക്കി കഴിഞ്ഞു. സെഷനില്‍ ഓരോ പ്രവൃത്തിദിവസവും ശരാശരി 1.1 ബില്ലുകള്‍ ആണ് പാസാക്കിയത്. എന്നാല്‍ ഇതെല്ലാം തടസപ്പെടുത്താന്‍ പ്രതിപക്ഷം ആവുന്നത്ര പരിശ്രമിച്ചിരുന്നു എന്നതാണ് കാര്യം.

അതേസമയം ഈ മണ്‍സൂണ്‍ സെഷനെ മുന്‍ വര്‍ഷങ്ങളിലെ മണ്‍സൂണ്‍ സെഷനുകളുമായി താരതമ്യപ്പെടുത്തുകയാണെങ്കില്‍, 2014-നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഉല്‍പാദന സെഷനാണിത്. പ്രത്യേകിച്ചും, 2020-ലെ മണ്‍സൂണ്‍ സെഷനില്‍ കോവിഡ് -19 പ്രതിസന്ധിയുണ്ടായിരുന്നെങ്കിലും പ്രതിദിനം 2.5 ബില്ലുകള്‍ പാസാക്കി. മണ്‍സൂണ്‍ സെഷന്‍ ജൂലൈ 19 ന് ആരംഭിച്ച ശേഷം ആദ്യ ബില്‍ ജൂലൈ 27 ന് പാസാക്കിയിരുന്നു. പാസാക്കിയ ബില്ലുകള്‍ ചിലത് ഇവയാണ്. ദി മറൈന്‍ എയ്ഡ്സ് ടു നാവിഗേഷന്‍ ബില്‍, ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സുരക്ഷയും) ഭേദഗതി ബില്‍, ഫാക്ടറിംഗ് റെഗുലേഷന്‍ (ഭേദഗതി) ബില്‍, നാളികേര വികസന ബോര്‍ഡ് (ഭേദഗതി) ബില്‍, 2021 എന്നിവ യഥാക്രമം പാസാക്കി.ആഗസ്റ്റ് 2 ന് ഇന്‍ലാന്‍ഡ് വെസല്‍സ് ബില്‍, 2021 പാസാക്കപ്പെട്ട ആദ്യത്തെ ബില്ലും, പാപ്പരത്ത, പാപ്പരത്ത കോഡ് (ഭേദഗതി) ബില്‍, 2021 ഓഗസ്റ്റ് 3 ന് പാസാക്കപ്പെട്ടു.

കൂടാതെ പരിമിത ബാധ്യതാ പങ്കാളിത്ത (ഭേദഗതി) ബില്‍, നിക്ഷേപ ഇന്‍ഷുറന്‍സ്, ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ (ഭേദഗതി) ബില്‍, എയര്‍പോര്‍ട്ട്സ് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ഭേദഗതി) ബില്‍ എന്നിവ പാസാക്കി. പിന്നീട് ഓഗസ്റ്റ് 5 -ന് മൂന്ന് ബില്ലുകള്‍ പാസാക്കപ്പെട്ടു, ഭരണഘടന (പട്ടികവര്‍ഗ്ഗക്കാര്‍) ഓര്‍ഡര്‍ (ഭേദഗതി) ബില്‍, 2021, ദേശീയ തലസ്ഥാന മേഖലയിലെ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന്‍, അനുബന്ധ മേഖല ബില്‍, 2021, അവശ്യ പ്രതിരോധ സേവന ബില്‍, 2021. ഓഗസ്റ്റ് 9 ട്രിബ്യൂണല്‍ റിഫോംസ് ബില്‍, 2021, ആഗസ്റ്റ് 9 ന്, ടാക്സേഷന്‍ നിയമങ്ങള്‍ (ഭേദഗതി) ബില്‍, കേന്ദ്ര സര്‍വകലാശാലകള്‍ (ഭേദഗതി) ബില്‍, 2021 എന്നീ മൂന്ന് ബില്ലുകള്‍ പാസാക്കുന്നതിനും സഭ സാക്ഷ്യം വഹിച്ചു.

മാത്രമല്ല കഴിഞ്ഞ ദിവസം ഭരണഘടന (നൂറ്റിയിരുപത്തി ഏഴാം ഭേദഗതി) ബില്‍, 2021, ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസ് (ദേശസാല്‍ക്കരണം) ഭേദഗതി ബില്‍, 2021, നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ (ഭേദഗതി) ബില്‍ 2021. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഹോമിയോപ്പതി (ഭേദഗതി) ബില്‍ എന്നിങ്ങനെ നാല് ബില്ലുകളും രാജ്യസഭയില്‍ പാസാക്കിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles