Monday, October 19, 2026

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി പനീർശെൽവം ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ

ചെന്നൈ: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

പനീർശെൽവം വേഗം സുഖം പ്രാപിക്കട്ടെയെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശംസിച്ചു. എടപ്പാടി കെ പളനിസ്വാമിയുമായുള്ള അധികാര തർക്കത്തിനിടെ മുൻ മന്ത്രിമാരുൾപ്പെടെ എഐഎഡിഎംകെയുടെ 40 പ്രവർത്തകരെ പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് പനീർസെൽവത്തിന്റെ ആശുപത്രിവാസം.

Related Articles

Latest Articles