Wednesday, September 23, 2026

ഇന്ദിര ഗാന്ധിയായി കങ്കണ; ‘ എമര്‍ജെന്‍സി’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജീവിതകഥ പ്രമേയമാകുന്ന എമര്‍ജെന്‍സി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു .കങ്കണ തന്നെയാണ് നായികയും ചിത്രത്തിന്‍റെ സംവിധായികയും.

അമ്പരപ്പിക്കുന്ന പ്രകടനം ആണ് ടീസറില്‍ കങ്കണ കാഴ്ചവച്ചിരിക്കുന്നത്. റിതേഷ് ഷാ ആണ് തിരക്കഥ. മണി കര്‍ണികയ്ക്കു ശേഷം കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ആണ് എമര്‍ജെന്‍സി. ജി.വി. പ്രകാശ് കുമാര്‍ സംഗീത സംവിധാനം ഒരുക്കുന്നു.

എമര്‍ജെന്‍സി ഇന്ദിരാഗാന്ധിയുടെ ജീവചരിത്ര സിനിമയല്ലെന്നും രാഷ്ട്രീയ ചിത്രമാണെന്നും ഒരു മഹത്തായ കാലഘട്ടത്തെ തന്റെ തലമുറയ്ക്ക് പരിചയപ്പെടുത്തി നല്‍കുന്ന ഇന്ത്യയുടെ സാമൂഹിക – രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന രാഷ്ട്രീയ ചിത്രമായിരിക്കുമെന്നും കങ്കണ മുന്‍പ് വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles