Sunday, May 5, 2024
spot_img

കേരളസർവ്വകലാശാല മുൻ വിസി, ഡോ ജെ വി വിളനിലം അന്തരിച്ചു; വിടവാങ്ങിയത് ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ പരിഷ്‌ക്കാരങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തി

തിരുവനന്തപുരം: കേരള സർവ്വകലാശാല മുൻ വിസി ഡോ. ജെ. വി.വിളനിലം അന്തരിച്ചു. 87 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ രോഗം മൂലം ചികിത്സയിലായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരത്താണ് അദ്ദേഹം താമസിക്കുന്നത്.

സംസ്ഥാനത്തു ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ പരിഷ്‌ക്കാരങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സർവ്വകലാശാലകളിൽ ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സംവിധാനം ആദ്യമായി കൊണ്ട് വന്നത് വിളനിലമായിരുന്നു.

അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്നാരോപിച്ച് എസ്എഫ്ഐ വിളനിലത്തിനെതിരെ സമരം നടത്തിയിരുന്നു. എന്നാൽ സർക്കാർ നിയോഗിച്ച കമ്മീഷൻ മതിയായ യോഗ്യത അദ്ദേഹത്തിനുണ്ടെന്ന് ശരി വെക്കുകയായിരുന്നു.

Related Articles

Latest Articles