Wednesday, September 23, 2026

വീണ്ടും മയക്കുമരുന്ന് വേട്ട; കോഴിക്കോട് രണ്ടിടത്ത് നിന്ന് നാല് പേർ പിടിയിൽ; പ്രതികളിൽ നിന്നും പിടിച്ചെടുത്തത് എംഡിഎംഎയും കഞ്ചാവും

കോഴിക്കോട്: രണ്ട് വ്യത്യസ്ത മയക്കുമരുന്ന് കേസുകളിലായി കോഴിക്കോട് നാല് പേർ അറസ്റ്റിലായി. കോഴിക്കോട് പുതിയ പാലം സ്വദേശി അർജുൻ രാധാകൃഷ്ണനെ റെയിൽവേ ലിങ്ക് റോഡിന് സമീപത്തു വെച്ചാണ് പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും ഒൻപത് ഗ്രാം എം ഡി എം എ യും പിടികൂടിയിട്ടുണ്ട്.

രണ്ടാമത്തെ സംഘത്തെ പിടികൂടിയത് ബാലുശ്ശേരിയിൽ നിന്നാണ് . ഇവിടെ നിന്ന് മയക്കു മരുന്നുമായി മൂന്നു പേർ അറസ്റ്റിലായിട്ടുണ്ട്. നന്മണ്ട സ്വദേശി അനന്തു കെ ബി, കണ്ണങ്കര സ്വദേശി ജാഫർ, അമ്പായത്തോട് സ്വദേശി മിർഷാദ് എന്നിവരെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും എം ഡി എം എ യും ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി.

Related Articles

Latest Articles