Tuesday, September 22, 2026

വ്യോമസേന ട്രെയ്‌നി ആത്മഹത്യ ചെയ്ത സംഭവം; ട്രെയ്‌നിങ് കോളേജില്‍ യുവാവ് മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം; ആത്മഹത്യാക്കുറിപ്പില്‍ നിർണ്ണായക വിവരങ്ങൾ; ആറ് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതക്കുറ്റത്തിന് കേസ്

ബെംഗളൂരു: വ്യോമസേന ട്രെയ്‌നി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതക്കുറ്റത്തിന് കേസെടുത്തു. ബെംഗളൂരു ജാലഹള്ളിയിലെ എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ കോളേജിലാണ് സംഭവം നടന്നത്. 27-കാരനായ അംഗിത് ജാ ആണ് മരിച്ചത്. യുവാവിനെതിരെ അച്ചടക്ക നടപടിയെടുത്ത ശേഷം അന്വേഷണം പ്രഖ്യാപിച്ചതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ.

അംഗിതിന്റെ ആത്മഹത്യാക്കുറിപ്പില്‍ വിങ് കമാന്‍ഡര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍, എയര്‍ കമാന്‍ഡര്‍ തുടങ്ങിയ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ പേര് എഴുതിവെച്ചിട്ടുണ്ട്. ട്രെയ്‌നിങ് കോളേജില്‍ യുവാവ് മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചു.

അംഗിതിനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അച്ചടക്ക നടപടിയെടുത്തതിനെ തുടര്‍ന്ന് അംഗിത് ആത്മഹത്യ ചെയ്യുകയായിരുന്നു. ആരോപണം നേരിടുന്നവർ ആരും ഒളിവില്‍‌പോയിട്ടില്ലെന്നും സംഭവത്തില്‍ തെളിവ് ശേഖരിക്കുകയാണെന്നും കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായ വിനായക് പാട്ടീല്‍ അറിയിച്ചു.

Related Articles

Latest Articles