Thursday, May 16, 2024
spot_img

താലിബാന്‍ സ്ത്രീകള്‍ക്ക് സ്പോര്‍ട്സില്‍ വിലക്ക് പ്രഖ്യാപിച്ചു

കാബൂള്‍: സ്ത്രീകൾക്ക് സ്പോര്‍ട്സില്‍ വിലക്ക് പ്രഖ്യാപിച്ച് താലിബാൻ. ക്രിക്കറ്റോ ശരീരം വെളിപ്പെടുന്ന മത്സരങ്ങളോ സ്ത്രീകൾക്ക് അനുവദിക്കില്ലെന്ന് താലിബാൻ സാംസ്‌കാരിക വിഭാഗം ഉപാധ്യക്ഷൻ അഹമ്മദുല്ല വാസിഖ് പ്രഖ്യാപിച്ചു. സ്ത്രീകൾ കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ മതം അനുവദിക്കുന്നില്ലെന്നും താലിബാൻ വ്യക്തമാക്കി. വനിതാ കായിക താരങ്ങളോടുള്ള താലിബാന്‍ സമീപനത്തിൽ പ്രതിഷേധിച്ച് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിൽ നിന്ന് പിന്മാറുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു. ക്രിക്കറ്റ് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും വനിതാ ക്രിക്കറ്റിന്‍റെ വളര്‍ച്ച പ്രധാനമാണെന്നും പ്രസ്താവനയിൽ പറയുന്നു. ഓസ്ട്രേലിയയിലെ ഹോബാര്‍ട്ടിൽ നവംബര്‍ 27നാണ് ടെസ്റ്റ് തുടങ്ങാനിരുന്നത്.

2020 നവംബറിലാണ് 25 വനിതാ ക്രിക്കറ്റ് താരങ്ങളുമായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കരാറില്‍ ഏര്‍പ്പെട്ടത്. 40 വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് 21 ദിവസം കാബൂളില്‍ വച്ച് പരിശീലന ക്യാംപും നടത്തിയിരുന്നു. ഐസിസിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഒരു ദേശീയ വനിതാ ടീം ഉണ്ടാവണമെന്നാണ് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൗൺസിലിന്‍റെ മാനദണ്ഡം. ഇത് പാലിക്കുന്നവര്‍ക്ക് മാത്രമാണ് ടെസ്റ്റ് കളിക്കാന്‍ അനുമതി ഐസിസി നല്‍കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles